ആർത്തവ അവധി; പല വിദ്യാർത്ഥിനികളും സമ്മർദ്ദവും മുഡ്സ്വിങ്സും നേരിടുന്നുണ്ട്, അത്തരം കുട്ടികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്: ഫാത്തിമ തഹിലിയ

MAY 31, 2026, 5:02 AM

കോഴിക്കോട്: ആർത്തവ അവധി നൽകാനുള്ള സർക്കാരിൻ്റെ നിലപാട് ഉചിതമെന്ന് ഫാത്തിമ തഹിലിയ എംഎൽഎ വ്യക്തമാക്കി. പല വിദ്യാർത്ഥിനികളും സമ്മർദ്ദവും മൂഡ്സിങ്സ് അടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അത്തരം കുട്ടികളെ ചേർത്തുപിടിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഫാത്തിമ തഹിലിയ അഭിപ്രായപ്പെട്ടു.

പല രാജ്യങ്ങളിലും സമാനമായ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അവധി നിർബന്ധിതമല്ലെന്നും ആൺകുട്ടികളെയും ബോധവൽക്കരിക്കേണ്ടതുണ്ടെന്നും ഫാത്തിമ തഹിലിയ കൂട്ടിച്ചേർത്തു.

അതേസമയം, വിദ്യാർഥിനികൾക്ക് എല്ലാ മാസവും മൂന്ന് ദിവസം ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ ലീഗ് നേതാവ് അഡ്വ. നൂർബിന റഷീദ് രംഗത്തുവന്നിരുന്നു.സ്‌കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ എന്നാണ് നൂർബിന റഷീദിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam