തൃക്കാക്കര: ഫ്ളാറ്റിന്റെ ഡോർ ലോക്കായി ഉള്ളിൽ കുടുങ്ങിയ വിദ്യാർഥിനിയെ രക്ഷിച്ച് തൃക്കാക്കര ഫയർഫോഴ്സ്. ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ചിത്രൻ സാഹസികമായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ആഡംബര ഫ്ലാറ്റിന്റെ മുറിയിലെ വാതിലിന്റെ തകരാറിന് പിന്നാലെയാണ് വിദ്യാർത്ഥിനി കുടുങ്ങിയത്.
വൻ സുരക്ഷാ സംവിധാനങ്ങളുള്ള പ്രധാന വാതിൽ തകർത്താലുണ്ടാവുന്ന നഷ്ടം കണക്കിലെടുത്താണ് സാഹസികമായി രക്ഷാപ്രവർത്തനം നടത്തിയെതെന്നാണ് ഫയർ ഫോഴ്സ് വിശദമാക്കുന്നത്.
തൃക്കാക്കര ചെമ്പുമുക്ക് ജോയ് അലുക്കാസ് ഗോൾഡ് ടവറിന്റെ 5ാമത്തെ നിലയിലെ ഫ്ലാറ്റിന്റെ ബെഡ്റൂമിൽ ഡോർ സാങ്കേതിക തകരാറിനെ തുടർന്ന് ലോക്ക് ആയതോടെയാണ് മെഡിക്കൽ വിദ്യാർത്ഥിനി ഉള്ളിൽ കുടുങ്ങിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഫ്ലാറ്റിന്റെ ആറാമത്തെ നിലയിൽ നിന്നും കയറിൽ തൂങ്ങി താഴത്തെ നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലെ ജനാല വഴി ഉള്ളിൽ പ്രവേശിച്ചു.തുടർന്ന് വാതിൽ പൊളിച്ച് വിദ്യാർഥിനിയെ പുറത്ത് എത്തിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
