കൊച്ചി : സർക്കാർ ആശുപത്രികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിൽ. 350.50 കോടി രൂപയാണ് മരുന്ന് വിതരണം ചെയ്ത വകയിൽ കമ്പനികൾക്ക് നൽകാനുള്ളത്. ഒരു വർഷത്തേക്ക് മരുന്നുകൾ വാങ്ങാൻ 1,000 കോടിയിൽ കൂടുതൽ ആവശ്യമുള്ളിടത്ത്, സർക്കാർ ബജറ്റ് വിഹിതമായി 356.40 കോടി രൂപ മാത്രമാണ് നൽകുന്നത്.
കാൻസർ ചികിത്സയ്ക്കും സൂപ്പർ സ്പെഷ്യാലിറ്റി മരുന്നുകൾക്കും ആവശ്യമായ മരുന്നുകൾ ഉൾപ്പെടെ 853 തരം മരുന്നുകൾ ടെൻഡർ വഴിയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സർക്കാർ ആശുപത്രികൾക്കായി വാങ്ങുന്നത്.
ഈ തരത്തിലുള്ള എല്ലാ മരുന്നുകളും വാങ്ങുന്നതിനുള്ള ചെലവ് 1077.187 കോടി രൂപയാണ്. എന്നാൽ സർക്കാരിന്റെ വിഹിതം 356.40 കോടി രൂപ മാത്രമാണ്. കുടിശ്ശിക വർദ്ധിക്കാൻ കാരണം ഇതാണ്.
2023- 24 കാലയളവിൽ വാങ്ങിയ മരുന്നുകൾക്ക് ഇനിയും 31.82 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. 2024- 25 കാലയളവിൽ കൊടുക്കാനുള്ളത് 233.05 കോടി രൂപ.
2025 26 കാലയളവിൽ മരുന്നു വാങ്ങിയ ഇനത്തിലെ കുടിശിക 85.63 കോടി രൂപ. ഇങ്ങനെ മുൻകാലങ്ങളിലെ കുടിശിക അടക്കമാണ് 350. 50കോടി രൂപയുടെ കുടിശിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
