കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവം; ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ

JUNE 4, 2026, 3:14 AM

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണം നിഷേധിച്ച് യൂറോളേജി വിഭാഗം പ്രൊഫസർ ഡോ. എം. മണികണ്ഠൻ. ഗുരുതര വൃക്ക രോഗിയായാണ്  ഇവിടെ എത്തിയത്.കൂടാതെ, കുടുംബത്തിൻ്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. എം മണികണ്ഠൻ പറഞ്ഞു.

രണ്ട് വൃക്കകളിലും കല്ല് ഉണ്ടായിരുന്നു. ഏപ്രിലിൽ പഴുപ്പ് നീക്കുക മാത്രമാണ് ചെയ്തതെന്നും, അല്ലാതെ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2015 ലും രോഗി കല്ല് നീക്കനായി ചികിത്സ തേടി എത്തിയിരുന്നു. അന്ന് സർജറി നടത്തിയിരുന്നു എന്നും ഡോ. എം. മണികണ്ഠൻ പ്രതികരിച്ചു. 

vachakam
vachakam
vachakam

അതേസമയം, വീഴ്ച്ച ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് സൂപ്രണ്ട് ഇൻചാർജ് ഡോ. സുനിൽ കുമാറും വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam