ഇങ്ങനെയൊരു നടപടി  സർക്കാരിൽ നിന്നും  പ്രതീക്ഷിക്കുന്നതല്ല: മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മേധാ പട്കർ

DECEMBER 30, 2023, 11:39 AM

കൊച്ചി: നവകേരള സദസ്സിനെതിരെ നടന്ന സമരം റിപ്പോർട്ട്‌ ചെയ്ത ട്വന്റി ഫോർ ന്യൂസ്‌ റിപ്പോർട്ടർ വിനീത വി. ജിക്കെതിരെ കേസെടുത്ത കേരള പോലീസിന്റെ നടപടി ന്യായീകരിക്കാൻ കഴിയില്ല എന്ന് പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ മേധാ പട്കർ.സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇങ്ങനെയൊരു നടപടി കേരള സർക്കാരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല എന്നും അവർ പ്രതികരിച്ചു.

"വിനീതയ്ക്കെതിരെ കേസെടുത്തതിലൂടെ കേന്ദ്രസർക്കാരിൽ നിന്നും മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ് കേരള സർക്കാർ ചെയ്തത്. മാധ്യമപ്രവർത്തകയ്ക്ക് എല്ലാ വിധ പിന്തുണയും നൽകും.പ്രതിപക്ഷത്തേയും പ്രതിഷേധത്തെയും ഇല്ലാതാക്കുന്നത് മോദിയുടെ പാതയാണ്. കേരള സർക്കാർ അത് പിന്തുടരരുത് എന്നും അഭ്യർത്ഥിക്കുകയാണ്".

കേന്ദ്രസർക്കാറിന്റെ സമീപനങ്ങൾ തന്നെ കേരള സർക്കാരും പിന്തുടരുകയാണെന്ന് പറഞ്ഞ മേധാ വിനീതക്കെതിരായ കേസ് പിൻവലിക്കണം എന്നും ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയിൽ വച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ പോലീസ് കേസെടുത്തത്.കേസിൽ അഞ്ചാം പ്രതിയാണ് വിനീത.ഗൂഢാലോചന കുറ്റം അടക്കം ചുമത്തിയാണ് പോലീസ് വിനീതയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

ENGLISH SUMMARY: Medha patkar on case against 24 news reporter

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam