കൊല്ലം: മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽ രണ്ടാമത്തെയാൾ പിടിയിൽ. ജൂലൈ ആദ്യ വാരത്തിൽ കൊല്ലം സിറ്റിയിൽ നിന്നാണ് എംഡിഎംഎ കടത്ത് പൊലീസ് പൊക്കിയത്.
ഗർഭനിരോധന ഉറകളിൽ നിറച്ച് മലദ്വാരത്തിൽ വച്ച് കടത്തിയ 107 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഈ കേസിലെ രണ്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്.
ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈൻ ആണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ബെംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളുടെ കൂട്ടാളിയായ തട്ടാമല സ്വദേശി അജ്മൽ ഷായെ ആണ് നേരത്തെ പിടികൂടിയത്. ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ എംഡിഎംഎ കടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
