കണ്ണൂർ: ഗൽഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎ. എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്.
കണ്ണൂർ ചക്കരക്കൽ ഇരിവേരി കണയന്നൂരിലാണ് സംഭവം. മിഥിലാജ് എന്നയാളുടെ വീട്ടിൽ ജിസിൻ എന്നയാൾ എത്തിച്ച അച്ചാർ കുപ്പിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് ചക്കരക്കൽ പൊലീസെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മിഥിലാജ് ഇന്ന് ഗൾഫിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചത്. കുപ്പിയുടെ സീൽ പൊട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മിഥിലാജ് തുറന്നുപരിശോധിച്ചപ്പോഴാണ് അച്ചാർ കുപ്പിക്കുളളിൽ ഒരു കവർ കണ്ടെത്തിയത്. തുറന്നു നോക്കിയപ്പോഴാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കണ്ടത്.
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിഥിലാജിന്റെ അയൽവാസിയുടെ അടക്കം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശത്തുളള സുഹൃത്തിന് ലഹരി എത്തിച്ചുനൽകുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഈ അച്ചാർ കുപ്പി വിമാനത്താവളത്തിൽവെച്ച് പിടിക്കപ്പെട്ടിരുന്നെങ്കിൽ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോയേനെ എന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്