കൊച്ചി: ദക്ഷിണ റെയിൽവേ വിചാരിച്ചാൽ സിൽവർ ലൈൻ പദ്ധതി തടയാനാവില്ലെന്ന് മന്ത്രി എം ബി രാജേഷ്. സിൽവർലൈൻ പദ്ധതിയിൽ ദക്ഷിണ റെയിൽവേയുടെ നിലപാട് നിരാശപ്പെടുത്തുന്നതെന്നാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കില്ലെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ ഇതോടൊപ്പം കൂട്ടിവായിക്കണമെന്നും കെ റെയിലിൽ കേന്ദ്രത്തിന് നിലപാടു തിരുത്തേണ്ടി വരുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയെ എതിർത്ത് ദക്ഷിണ റെയിൽവേ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഭാവി റെയിൽ വികസനത്തിന് തടസ്സം സൃഷ്ടിക്കും. സിൽവർ ലൈൻ റെയിൽവേയ്ക്കും സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമാണ് റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്