തിരുവനന്തപുരം: ഇന്ത്യന്‍ സംഘടന യുകെയില്‍ നല്‍കിയ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പുരസ്‌കാരം സ്വീകരിക്കാന്‍ യു.കെയില്‍ പോയതിന് മേയര്‍ ആര്യ രാജേന്ദ്രന് ചെലവായത് രണ്ട് ലക്ഷത്തോളം രൂപ. അവാര്‍ഡ് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതിയോടെ നഗരസഭയുടെ ചെലവില്‍ യാത്ര ചെയ്തുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ചെലവ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്. വിമാന ടിക്കറ്റിന് 1.31 ലക്ഷം രൂപയും വിസയ്ക്ക് 15000 രൂപയുമാണ് ചെലവായത്. ഭക്ഷണം, താമസം ഉള്‍പ്പടെയുള്ളവയ്ക്കാണ് ബാക്കി തുക ചെലവായത്.
അതേസമയം കുറഞ്ഞ നിരക്കിലുള്ള ത്രീസ്റ്റാര്‍ ഹോട്ടലിലാണ് ആര്യ രാജേന്ദ്രന്‍ താമസമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കുള്ള പണം തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ കോര്‍പറേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് അവാര്‍ഡ് യുകെ പാല്‍ലമെന്റില്‍ വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡ്സ് സംഘടിപ്പിച്ച ചടങ്ങിലാണ് മേയര്‍ ഏറ്റുവാങ്ങിയത്.
ചടങ്ങിനായി കഴിഞ്ഞ മാസം 22നാണ് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് മേയറെ ക്ഷണിച്ചത്. സുസ്ഥിര വികസനം നടപ്പാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയിലായിരുന്നു പുരസ്‌കാരം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
