തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ.മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് അവസരമുണ്ടെന്ന് ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ. പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചു എന്നാണ് വിശ്വാസം.
അതേസമയം, നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണെന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
