ആര്യയ്ക്ക്  സംസ്ഥാന നേതാക്കൾ നൽകുന്ന പിന്തുണയിൽ ജില്ലാ നേതാക്കൾക്ക്  രോഷം 

JULY 3, 2024, 7:42 AM

തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനമാണ് ഉണ്ടായത്.

ഇത്തരം വിമർശനങ്ങൾ ഒരു ഭാ​ഗത്ത് നിന്ന് ഉയരുമ്പോഴും  ആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കൾ നൽകുന്ന പിന്തുണയിൽ തിരുവനന്തപുരം ജില്ലയിലെ പല നേതാക്കൾക്കും രോഷമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആര്യയുണ്ടാക്കുന്ന വിവാദങ്ങളിലെല്ലാം സംരക്ഷിക്കാൻ രംഗത്തെത്തുന്നത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസുമാണെന്നാണ് ജില്ലാ നേതാക്കളുടെ ആരോപണം. 

vachakam
vachakam
vachakam

രാജ്യസഭാ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ എ.എ.റഹീമാണ് ആര്യയെ പിന്തുണയ്ക്കുന്ന മറ്റൊരാൾ.

ജില്ലയിലെ ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ ആര്യയ്ക്കെതിരെ ശബ്ദിക്കാത്തത് റഹീമിനെ പേടിച്ചാണെന്നും ആര്യയെ എതിർക്കുന്നവർ പറയുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam