മെയ് മാസത്തെ വേതനം മുടങ്ങി; ശമ്പളമില്ലാതെ സർക്കാർ അഭിഭാഷകർ; ഹൈക്കോടതിയിൽ പ്രതിഷേധം കടുക്കുന്നു

JUNE 4, 2026, 5:09 AM

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ മെയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മുൻ സർക്കാർ നിയമിച്ച മുതിർന്ന അഭിഭാഷകർ ഉൾപ്പെടെയുള്ളവർക്കാണ് ശമ്പളം ലഭിക്കാതിരുന്നതെന്നാണ് പരാതി.

സാധാരണയായി ഓരോ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ജൂൺ നാലാം തീയതി പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ ആരോപിക്കുന്നു. സർക്കാർ മാറിയതിന് പിന്നാലെ ചില ഭരണാനുകൂല സംഘടനാ നേതാക്കളുടെ ഇടപെടലാണ് ശമ്പളം വൈകാൻ കാരണമായതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ബോധപൂർവം ശമ്പളം തടഞ്ഞുവെന്നാണ് മുൻ സർക്കാർ നിയമിച്ച അഭിഭാഷകരുടെ ആരോപണം. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇടത് സർക്കാർ നിയമിച്ച അഭിഭാഷകർ രാജിക്കത്ത് സമർപ്പിച്ചിരുന്നെങ്കിലും, പുതിയ നിയമനങ്ങൾ പൂർത്തിയാകുന്നതുവരെ അവർ പദവിയിൽ തുടരുമെന്ന നിലപാടാണ് നിലവിലുള്ളത്.

vachakam
vachakam
vachakam

ഇതിനിടെയാണ് മെയ് മാസത്തെ ശമ്പളം തടസപ്പെട്ടതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്. ഇന്നും ശമ്പളം ലഭിക്കാത്ത പക്ഷം അഡ്വക്കറ്റ് ജനറലിനെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. അതേസമയം, വിഷയത്തിൽ ശക്തമായ പ്രതിഷേധ സൂചകമായി നാളെ സർക്കാർ അഭിഭാഷകർ കൂട്ടഅവധി എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam