പന്തളം: പത്തനംതിട്ടയിൽ പ്രവാസിയുടെ വീട്ടിൽ വലിയ മോഷണം നടന്നതായി റിപ്പോർട്ട്. ഏകദേശം 50 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായതെന്നാണ് പ്രാഥമിക വിവരം. പ്രവാസിയായ ബിജു നാഥിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മുൻവശത്തെ കതക് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിദേശത്തുള്ള മരുമകളുടേതായ സ്വർണാഭരണങ്ങളാണ് മോഷണത്തിന് ഇരയായതെന്ന് വീട്ടുകാർ വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
