കൊല്ലം : കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആൽത്തറമൂടിൽ വൻ തീപിടിത്തം. നാല് വീടുകൾക്ക് തീപിടിക്കുകയും ഇവ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ മറ്റ് വീടുകളിലേക്ക് പടരുകയുമായിരുന്നു.സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
