തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ ഗതാഗത മന്ത്രി വരും മുമ്പേ കൂട്ട സ്ഥലം മാറ്റം.
ആന്റണി രാജു രാജിവച്ച് കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിന് മുമ്പാണ് സ്ഥലം മാറ്റ ഓര്‍ഡര്‍ പുറത്തിറങ്ങിയത്. എന്നാല്‍ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ഉത്തരവ് മരവിപ്പിച്ചു.
57 പേര്‍ക്കാണ് സ്ഥലം മാറ്റം നൽകിയത്. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്‍കി.
മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മന്ത്രി ഇടപെട്ടു. ഉത്തരവ് തത്കാലം നടപ്പാക്കേണ്ടിതില്ലന്ന് ശനിയാഴ്ച രാവിലെയോടെ നിര്‍ദേശം നല്‍കി. ഉത്തരവ് പിന്‍വലിച്ചിട്ടില്ല, മരവിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്