കൊച്ചി: കുർബാന തർക്കത്തിൽ എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയ്ക്ക് പൊലീസ് സംരക്ഷണം തേടി മാർ ജോസഫ് പാംബ്ലാനി ഹൈക്കോടതിയിൽ. സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരു വിഭാഗം ബസിലിക്കയിൽ തുടരുന്നതെന്നും അതിക്രമിച്ച് കയറിയവരെ പുറത്താക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.
എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തെത്തുടർന്ന് ഡിസംബർ 10-നാണ് ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന വിഭാഗം ബസിലിക്കയ്ക്കുള്ളിൽ പ്രതിഷേധം ആരംഭിച്ചത്.
പൊലീസ് നിലപാട് ഏകപക്ഷീയവും മറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമാണ്. പൊലീസിന്റെ നിഷ്‌ക്രിയത്വം സഭയുടെ അവകാശങ്ങളെ നിഷേധിക്കുന്നു. അന്യായമായി സംഘടിച്ചവരെ ഒഴിപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
