കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപേക്ഷയെ എതിർത്ത് സിഎംആർഎൽ കോടതിയിൽ. രേഖകൾ ഇഡിക്ക് കൈമാറരുതെന്നാണ് കമ്പനിയുടെ ആവശ്യം.
അപേക്ഷയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് ഉച്ചയ്ക്ക് 2.30ന് വാദം കേൾക്കും. എസ്എഫ്ഐഒയുടെ കസ്റ്റഡിയിലുള്ള രേഖകൾ ലഭ്യമാക്കണമെന്ന ഇഡിയുടെ അപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വീണ തൈക്കണ്ടിക്കും എക്‌സാലോജിക് സൊല്യൂഷൻസിനുമെതിരായ അന്വേഷണത്തിൽ എസ്എഫ്ഐഒ ശേഖരിച്ച തെളിവുകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ നൽകുന്ന കാര്യത്തിൽ എസ്എഫ്ഐഒയുടെ നിലപാട് വ്യക്തമാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
എസ്എഫ്ഐഒ പിടിച്ചെടുത്ത 134 രേഖകളുടെ പകർപ്പുകളാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള കരാർ രേഖകൾ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും അപേക്ഷയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ തുടർഘട്ടങ്ങളിലേക്ക് കടക്കുന്നതിനും ബന്ധപ്പെട്ടവരോട് വിശദീകരണം തേടുന്നതിനും മുമ്പ് കൂടുതൽ രേഖാമൂലമുള്ള തെളിവുകൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഡിയുടെ നീക്കമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
