തിരുവനന്തപുരം: ഫണ്ട് തിരിമറിയിൽ തരം താഴ്ത്തൽ നടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ, സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധവുമായി, വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരൻ വിനോദ്.
കുടുംബത്തെ സഹായിക്കാൻ പിരിച്ച 10 ലക്ഷത്തിൽ പകുതിയും തട്ടിപ്പ് നടത്തിയതിന് നടപടി നേരിട്ട നേതാവിന് പുതിയ പദവി നൽകിയത് മന്ത്രി വി ശിവൻകുട്ടി ഇടപെട്ടെന്നാണ് ആക്ഷേപം.
രക്തസാക്ഷിയുടെ കുടുംബത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും വിഷ്ണുവിന്റെ സഹോദരനും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ബ്രാഞ്ച് അംഗവുമായ വിനോദ് പറഞ്ഞു.
2008 ഏപ്രിൽ ഒന്നിനാണ് വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
