ഉജ്ജ്വലമായി കുരുന്നുകളുടെ കലാമേള, മർകസ് 'കിഡ്‌സ്പയർ' സമാപിച്ചു

JANUARY 25, 2026, 4:57 AM

കോഴിക്കോട്: കുട്ടികൾക്കായി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെആഭിമുഖ്യത്തിൽ കലാമേള 'കിഡ്‌സ്പയർ'ണ് ഉജ്ജ്വല സമാപ്തി. കുരുന്നുകളിലെ സർഗ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചമേളയിൽ പതിനഞ്ച്  സ്‌കൂളുകളിൽ നിന്നായി 960 വിദ്യാർഥികൾ  മാറ്റുരച്ചു. എട്ട്‌വേദികളിലായി 50ഓളം വൈവിധ്യമാർന്ന കലാസാംസ്‌കാരിക മത്സരങ്ങളാണ് അരങ്ങേറിയത്. 

എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്‌കൂൾ കാമ്പസിൽ നടന്നമേള മുൻ മന്ത്രി അഹമ്മദ്‌ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി. മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു. മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി.എ.ഒ റഷീദ് സഖാഫി വി.എം, അക്ബർ ബാദുഷ സഖാഫി, ഷമീം കെ.കെ, എം.ജി.എസ് ഡെപ്യൂട്ടി ഡയറക്ടർ മഹ്മൂദ്, അകാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി പി.തുടങ്ങിയവർ സംബന്ധിച്ചു.

പ്രീപ്രൈമറി തലം മുതൽ കുട്ടികളുടെ കലാപരമായ കഴിവുകളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും 'കിഡ്‌സ്പയർ' സംഘടിപ്പിച്ചു വരുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായമേളയിൽ മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള സമ്മാനദാനവും നടന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam