കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്ന ഹാജിമാർക്കായി പ്രത്യേക മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി. തീർത്ഥാടന വേളയിൽ സാധാരണ അനുഭവിക്കാറുള്ള കാലാവസ്ഥ ബുദ്ധിമുട്ടുകൾ, അലർജികൾ, ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവക്കുള്ള പരിഹാരവുമായാണ് പാർശ്വഫലങ്ങളില്ലാത്ത സർക്കാർ അംഗീകൃത യുനാനി മരുന്നുകളും ലേപനങ്ങളും ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഒരുക്കിയിട്ടുള്ളത്.
സന്ധി വേദന, പകർച്ചവ്യാധി, ജലദോഷം, ദഹനക്കുറവ് തുടങ്ങി സ്വാഭാവിക രോഗാവസ്ഥകൾ പരിഹരിക്കാൻ ഏറെ ഫലപ്രദമായ ഈ കിറ്റിൽ തീർത്ഥാടനം ആരോഗ്യകരമായി നിർവഹിക്കാനുള്ള നിർദേശങ്ങളും മരുന്നുകളുടെ ഉപയോഗരീതി വിശദീകരിക്കുന്ന ലഘുലേഖയും അടങ്ങിയിട്ടുണ്ട്.
ഹജ്ജ് സീസണോടനുബന്ധിച്ച് കാരന്തൂരിലെ മർകസ് യുനാനിയിൽ തീർത്ഥാടകർക്ക് സൗജന്യ പരിശോധനയും ബോധവത്കരണവും സജജീകരിച്ചിട്ടുണ്ട്. യുനാനി മെഡിക്കൽ കിറ്റ് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും +919562213535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്