548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളും സനദ് സ്വീകരിക്കും.
കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ മർകസിന്റെ 48 -ാം വാർഷികവും സനദ് ദാന പൊതു സമ്മേളനവും വ്യാഴാഴ്ച (05/02/2026) കാരന്തൂരിലെ സെൻട്രൽ ക്യാമ്പസിൽ നടക്കും. വിദ്യാഭ്യാസസാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിൽ നിന്നും ഇത്തവണ 548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് സനദ് സ്വീകരിക്കുന്നത്.
സമ്മേളനത്തിന്റെ ഭാഗമായി നാളെ (വ്യാഴം) രാവിലെ മുതൽ മർകസിൽ 4 വേദികളിലായി വിവിധ വൈജ്ഞാനിക പരിപാടികൾ നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ രാവിലെ 9ന് പണ്ഡിത സംഗമവും 11ന് ദസ്തർബന്ദിയും ഉച്ചക്ക് 1 മണിക്ക് ഫ്യുച്ചർ കേരള സമ്മിറ്റും 2ന് സഖാഫി പ്രതിനിധി സംഗമവും നടക്കും. കാമിൽ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് യുവ സംരംഭകത്വ സംഗമവും 2 മണിക്ക് പ്രവാസി സമ്മിറ്റും നടക്കും. ബുഖാരി ഹാളിൽ സഖാഫി ശൂറ കൗൺസിൽ നടക്കും.
പണ്ഡിത സംഗമം കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സമസ്ത മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഫ്യുച്ചർ കേരള സമ്മിറ്റ് കേരള വ്യവസായവാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
പി.ടി.എ റഹീം എംഎൽഎ, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, പി. മോഹനൻ, കെ. മുരളീധരൻ, മുസ്തഫ പി. എറയ്ക്കൽ എന്നിവർ സംസാരിക്കും. യുവ സംരംഭകത്വ സംഗമത്തിൽ കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള നവ സംരംഭകരുമായി മന്ത്രി പി. രാജീവും മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും സംവദിക്കും.
ഉച്ചക്ക് 2ന് നടക്കുന്ന സഖാഫി പ്രതിനിധി സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. അലിഗഢ് മുസ്‌ലിം സർവകലാശാല നിയമ വിഭാഗം കോർഡിനേറ്റർ ഡോ. ഷാനവാസ് അഹ്മദ് മാലിക്ക് മുഖ്യാതിഥിയാവും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ആമിർ യൂസുഫ്, ഡോ. ഇമ്രാൻ അഹ്മദ്, ഡോ. ബശാറത്ത് ഹസൻ എന്നിവർ സംസാരിക്കും.
വൈകുന്നേരം 4ന് സമസ്ത വൈസ് പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ പ്രാർത്ഥനയോടെ സനദ് ദാന പൊതുസമ്മേളനം ആരംഭിക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സനദ് ദാനത്തിനും ഖത്മുൽ ബുഖാരിക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ഫൗണ്ടർ ചാൻസിലറുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ശേഷം സനദ് ദാന പ്രഭാഷണവും നിർവഹിക്കും. ജാമിഅ മർകസ് ചാൻസിലർ സി. മുഹമ്മദ് ഫൈസി ചാൻസിലർ മെസ്സേജും റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി വിഷനറി ടോക്കും നടത്തും.
മർകസ് 50 -ാം വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ സർഹിന്ദിൽ ആരംഭിച്ച ഇമാം റബ്ബാനി ഇന്റഗ്രെറ്റഡ് ക്യാമ്പസ് ഫെബ്രുവരി 12ന് രാജ്യത്തിന് സമർപ്പിക്കും. ഭിന്നശേഷി ക്ഷേമം, ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഭവന പദ്ധതി, തൊഴിൽ ദാനം എന്നീ മേഖലകളിലെ 50 കോടിയുടെ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും സമ്മേളനത്തിൽ നടക്കും.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. അബൂബക്കർ എന്നിവർ പ്രഭാഷണം നടത്തും. മുംബൈ റാസ അക്കാദമി സ്ഥാപകനും പ്രസിഡന്റുമായ മൗലാനാ മുഹമ്മദ് സഈദ് നൂരി, സമസ്ത ട്രഷറർ പിടി കുഞ്ഞമ്മു മുസ്‌ലിയാർ കോട്ടൂർ, കോടമ്പുഴ ബാവ മുസ്‌ലിയാർ, കെ.പി. മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, വി.പി.എം ഫൈസി വില്യാപ്പള്ളി, അബൂ ഹനീഫൽ ഫൈസി തെന്നല, പി. ഹംസ മുസ്‌ലിയാർ മഞ്ഞപ്പറ്റ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, സി.പി. ഉബൈദുല്ല സഖാഫി, എൻ. അലി അബ്ദുല്ല, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, മജീദ് കക്കാട്, എ.പി. അബ്ദുൽ കരീം ഹാജി ചാലിയം, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി, മൻസൂർ ഹാജി ചെന്നൈ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും സുന്നി പ്രാസ്ഥാനിക നേതാക്കളും സാമൂഹികവിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സംബന്ധിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ശമീം കെ.കെ (9495061442), മുബശ്ശിർ മുഹമ്മദ് (9809516731).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
