വിയ്യൂര്‍ ജയിലില്‍ ജീവനക്കാർ മർദിച്ചതായി പരാതി; മാവോയിസ്റ്റ് തടവുകാരൻ നിരാഹാര സമരത്തിൽ

NOVEMBER 16, 2025, 9:08 PM

തിരുവനന്തപുരം: തൃശൂര്‍ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ ജീവനക്കാർ മർദിച്ചെന്ന പരാതിക്ക് പിന്നാലെ നിരാഹര സമരവുമായി തടവുകാരൻ. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മാവോയിസ്റ്റ് തടവുകാരനായ തൃശൂർ സ്വദേശി മനോജാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ സമരം നടത്തുന്നത്. 

മനോജിനെയും തമിഴ്നാട് സ്വദേശി എൻഐഎ വിചാരണ തടവുകാരനായ അസ്ഹറുദ്ദീനെയും ക്രൂരമായി മർദിച്ച് നിയമവിരുദ്ധമായി വിയ്യൂർ ജയിലിൽ നിന്ന് മാറ്റിയെന്നാണ് പരാതി.

vachakam
vachakam
vachakam

തിരുവനന്തുപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മനോജ് കഴിഞ്ഞ നാല് ദിവസമായി നിരാഹാര സമരത്തിലാണ്.

മനോജിനെ തിരുവനന്തപുരം സെൻട്രൽ ജയിലേക്കും അസ്ഹറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. പുലർച്ചയോട് കൂടിമർദനമേറ്റ് അവശരായ രണ്ട് തടവുകാരെയും ബലം പ്രയോഗിച്ചാണ് തൃശൂരിൽ നിന്ന് മാറ്റിയതെന്നാണ് പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam