കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പോസ്റ്റർ. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്.
നവംബർ 13ന് രാവിലെ 9.50നായിരുന്നു ഏറ്റുമുട്ടൽ. തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ പറയുന്നു.
പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റർ. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്നും പോസ്റ്ററിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്