തിരുവനന്തപുരം: ആക്കുളം കായലിൽ ഇന്ന് രാവിലെ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ആക്കുളം കായലിനോട് ചേർന്നുള്ള പാലത്തിൽ നിന്ന് ഒരാൾ ചാടിയതായി വിവരം ലഭിച്ചിരുന്നു. പ്രദേശവാസികളാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചാക്ക ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇന്നലെ തന്നെ കായലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും പരിശോധന ആരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്താനായത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
