യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!   നാല് ട്രെയിനുകൾ വൈകിയോടുന്നു

OCTOBER 10, 2025, 1:09 AM

ഷൊർണൂർ: മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന് ഷൊർണൂരിൽ എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് നാല് ട്രെയിനുകൾ വൈകിയോടുന്നു.

എൻജിൻ തകരാറുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ മൂന്നു മണിക്കൂറോളം വൈകി. രാവിലെ എട്ടു മണിക്ക് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ 11 മണിയോടെയാണ് എത്തിയത്.

കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് നാലു മണിക്കൂർ വൈകിയാണ് ഓടിയത്. കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസും ഒന്നര മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

vachakam
vachakam
vachakam

ഷൊർണൂരിന് സമീപം മുള്ളൂർക്കരയിൽ വെച്ച് പുലർച്ചെ ആറു മണിയോടെ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് എൻജിൻ തകരാറിനെ തുടർന്നു നിലച്ചത്.

പിന്നീട് ഷൊർണൂരിൽ നിന്ന് എൻജിൻ കൊണ്ടുവന്ന് ട്രെയിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കു മാറ്റിയാണ് മറ്റു ട്രെയിനുകൾ കടത്തിവിട്ടത്. തകരാർ പരിഹരിച്ച് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് യാത്ര ആരംഭിച്ചു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam