അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മണ്ടൂർ ബസ് അപകടം: സ്വകാര്യ ബസ് ഡ്രൈവർക്ക് 5 വർഷം കഠിനതടവും പിഴയും

JULY 10, 2026, 1:50 AM

 കണ്ണൂർ:  കണ്ണൂർ മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ  സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ്. 

2017 നവംബർ 4-നായിരുന്നു കേരളത്തെ നടുക്കിയ അപകടം നടന്നത്. 

 ചെറുതാഴത്ത് 2017-ൽ നടന്ന അപകടത്തിൽ ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ കോടതി ശിക്ഷാവിധി.

vachakam
vachakam
vachakam

 പയ്യന്നൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് പോവുകയായിരുന്ന 'അൻവിത' എന്ന സ്വകാര്യ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് യാത്രക്കാർ മണ്ടൂരിൽ റോഡരികിൽ ഇറങ്ങി നിൽക്കുകയായിരുന്നു.

ഈ സമയം ഇതേ ദിശയിൽ അമിതവേഗതയിൽ വന്ന 'വിഘ്നേശ്വര' എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയും നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ഇടിക്കുകയുമായിരുന്നു.അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും എട്ടിലധികം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam