കാപ്പ വിലക്ക്  ലംഘിച്ചു, പ്രതി വീണ്ടും അറസ്റ്റിൽ

SEPTEMBER 30, 2025, 1:00 AM

തിരുവനന്തപുരം: കാപ്പ  വിലക്ക് നിലനിൽക്കെ നഗരത്തിലെത്തിയ പ്രതി വീണ്ടും അറസ്റ്റിൽ.

 പേട്ട പുത്തൻപാലം സ്വദേശി അരുണിനെയാണ് (38) പേട്ട പൊലീസ് പിടികൂടിയത്. പുത്തൻപാലം രാജേഷ്, ദിനിബാബു തുടങ്ങിയ ഗുണ്ടകളുടെ അനുയായിയായ ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 

 ഇയാളുടെ കുടുംബം വാടകയ്‌ക്ക് താമസിക്കുന്ന കുമാരപുരത്ത് നിന്നാണ് എസ്എച്ച്ഒ വി.എം. ശ്രീകുമാറും സംഘവും   പ്രതിയെ അറസ്റ്റു ചെയ്‌തത്. 

vachakam
vachakam
vachakam

ക്രിമിനൽ കേസുകളിൽപെട്ടതോടെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. ഇയാൾ നഗരത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ പേട്ട പൊലീസ് നടത്തിയ അന്വഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam