തിരുവനന്തപുരം: അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.
കുടപ്പനക്കുന്ന് സ്വദേശി സുധാകരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരുമകൻ രാജേഷാണ് കൊലയാളി. നിരവധി കേസുകളിൽ പ്രതിയായ രാജേഷിനെ പൊലീസ് പിടികൂടി. സുധാകരനും രാജേഷും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തുന്ന രാജേഷ് അമ്മാവനെ മർദിക്കുന്നത് പതിവായിരുന്നു.
ഇന്നലെ രാത്രിയിലും രാജേഷ് മദ്യപിച്ചെത്തി അമ്മാവനെ ക്രൂരമായി മർദിച്ചുവെന്ന് പൊലീസിന് അയൽവാസികൾ മൊഴി നൽകി.
ഈ മർദനമേറ്റാണ് രാത്രി സുധാകരൻ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോട് രാജേഷ് അമ്മാവനെ കുളിപ്പിക്കാനായി പുറത്തിറക്കി. ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
