പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം 

NOVEMBER 6, 2026, 6:58 PM

പത്തനംതിട്ട: പ്രാർത്ഥനാ ചടങ്ങ് നടന്ന വീട്ടിലേക്ക് ഭക്ഷണവുമായി എത്തിയയാളെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ കടക്കാട് സ്വദേശിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ആക്രമണത്തിൽ പരാതിക്കാരന്റെ ഇടതുകാലിന്റെ മുട്ടിന് താഴെയും കഴുത്തിന്റെ വലതുഭാഗത്തും പരിക്കേറ്റതായി പരാതിയിൽ പറയുന്നു.

 നവംബർ 5ന് രാത്രി 8.20ഓടെ കടക്കാട് സ്വദേശിനിയായ ഷൈനി തങ്കച്ചന്റെ വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിലേക്ക് ഭക്ഷണവുമായി എത്തിയ പരാതിക്കാരനെ മുൻവിരോധത്തെ തുടർന്ന് പ്രതി കല്ലുകൊണ്ട് എറിഞ്ഞ് ആക്രമിക്കുകയായിരുന്നു.  കടക്കാട് കുരമ്പാല തൊണ്ടത്തറ വീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ ഗോപകുമാർ (33) ആണ് അറസ്റ്റിലായത്. 

vachakam
vachakam
vachakam

 പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പരാതിക്കാരനും പ്രതിയും തമ്മിലുള്ള വ്യക്തിപരമായ വിരോധമാണ് സംഭവത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam