മരം വെട്ടുന്നതിനിടെ മിന്നലേറ്റ്  ചികിത്സയിലിരുന്ന തൊഴിലാളി  മരിച്ചു

OCTOBER 7, 2025, 9:33 PM

ഹരിപ്പാട് :  മരം വെട്ടുന്നതിനിടയിൽ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു.

ശനിയാഴ്ച രാവിലെ 11ന് വീയപുരം കാരിച്ചാൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങളുടെ കൊമ്പു മുറിക്കുന്നതിനിടയിലാണ് സംഭവം.

വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. ഇതോടെ മരണം രണ്ടായി. മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാനും (47) താഴെ വീഴുകയായിരുന്നു . ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു തമ്പാൻ മരിച്ചു. 

vachakam
vachakam
vachakam

അപ്രതീക്ഷിതമായി മഴയുണ്ടാവുകയും തുടർന്ന് ശക്തമായ മിന്നലേൽക്കുകയുമായിരുന്നു. പെട്ടെന്നുണ്ടായ മിന്നലിൽ രണ്ടുപേരും മരത്തിൽ നിന്നു തെറിച്ചു താഴെവീണു.

മരത്തിന്‍റെ മുകളില്‍ നിന്നും മതിലില്‍വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മഹേഷ് കുമാർ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam