കണ്ണൂര്‍: മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍.
രോഗികള്‍ക്ക് വൃക്ക മാറ്റിവെക്കാന്‍ ചികിത്സാ സഹായം നൽകാൻ എന്ന വ്യാജേന ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇയാള്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം സെബാസ്റ്റ്യനാണ് പിടിയിലായത്.
മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സ സഹായത്തിനായി പ്രതി 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയിലാണ് ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസം പിടിച്ചുപറ്റുന്നതിനായി ഇയാള്‍ വ്യാജ രസീതും നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
