കൊച്ചി: കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി നടി മമിത ബൈജു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും ഇനി തന്റെ ടീം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമെന്നും മമിത വ്യക്തമാക്കി.
അതേസമയം, മമിത നായികയായി എത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് ഒരുങ്ങുന്നത്.
അടുത്തിടെ പ്രഖ്യാപിച്ച പ്രദീപ് രംഗനാഥൻ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ മമിതയാണ് നായിക. 'ഡ്യൂഡ്' എന്ന ചിത്രത്തിന് ശേഷം മമിതയും പ്രദീപ് രംഗനാഥനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ സൂര്യയുടെ നായികയായാണ് മമിത എത്തുന്നത്. സിനിമയോടുള്ള ആവേശത്തിനിടെ, തന്റെ ജന്മദിനത്തിൽ 'വിശ്വനാഥ് ആൻഡ് സൺസ്' ചിത്രത്തിലെ 'പട്ടാമ്പൂച്ചി' ഗാനത്തിന് മമിത അവതരിപ്പിച്ച നൃത്ത റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
മലയാളത്തിൽ മമിതയുടെ അടുത്ത റിലീസ് ചിത്രം 'ബത്‌ലഹേം യൂണിറ്റ്' ആണ്. നിവിൻ പോളി നായകനാകുന്ന ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെടുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
