കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് പൊലീസിന് അനുവദിച്ച സാവകാശം ജൂൺ 16 വരെ നീട്ടി ഹൈക്കോടതി. എറണാകുളം റൂറൽ എസ്‌പിയുടെ ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്
ജൂൺ 16 വരെ വിഷയത്തിൽ പെരുമ്പാവൂർ മുൻസിഫ് കോടതി മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. അതേസമയം കുടിയൊഴിപ്പിക്കൽ നടപടികൾ ജൂൺ 9നകം പൂർത്തിയാക്കണമെന്നായിരുന്നു മുൻസിഫ് കോടതിയുടെ നേരത്തെയുള്ള ഉത്തരവ്.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മുൻസിഫ് കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത് തടയണമെന്ന ആവശ്യമാണ് റൂറൽ എസ്‌പി കോടതിയിൽ ഉന്നയിച്ചത്.
മെയ് 20-നാണ് പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രദേശത്തെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.
കുടിയൊഴിപ്പിക്കലിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പൊലീസ് ഇടപെടലുണ്ടാകുകയും ചെയ്തു. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 50-ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
