മലപ്പുറം: തീവ്രവാദ ബന്ധമാരോപിച്ച് വെർച്വൽ അറസ്റ്റ് ചെയ്ത് 60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
മേലാറ്റൂർ പൊലീസിന്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസാണു കഴിഞ്ഞദിവസം മേലാറ്റൂരിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
തീവ്രവാദ ബന്ധമാരോപിച്ചാണ് ഇരയുടെ പക്കൽനിന്നു പണം തട്ടിയതെന്നു പൊലീസ് പറഞ്ഞു.
60,08,794 രൂപ തട്ടിയെടുത്ത സംഭവത്തിൽ മേലാറ്റൂർ പൊലീസ് പ്രതികളെ പിടികൂടി രാജസ്ഥാൻ പൊലീസിനു കൈമാറുകയായിരുന്നു.
കേസിലെ മുഖ്യകണ്ണികളായ മേലാറ്റൂർ എടപ്പറ്റയിലെ പാതിരിക്കോട് ചൂണ്ടിക്കലായി സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ് (38) തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി വാളേരിപറമ്പിൽ വീട്ടിൽ അശ്വിൻ രാജ് (27) പെരിന്തൽമണ്ണ കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് ഷെഫീഖ് (29) എന്നിവരാണ് അറസ്റ്റിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്