ഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വസതിയിലേത്തി സന്ദർശിച്ചു.
കേസ് റദ്ദാക്കാൻ ഉള്ള നടപടികൾ ആലോചിക്കാനാണ് കൂടിക്കാഴ്ച.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ചർച്ചയിൽ പങ്കെടുത്തു.
സിസ്റ്റർമാരായ പ്രീതി മേരിയും വന്ദന ഫ്രാൻസിസുമാണ് ഡൽഹിയിലെ വസതിയിൽ എത്തി സന്ദർശിച്ചത്. കന്യാസ്ത്രീകളും ബന്ധുക്കളും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നിരുന്നു.
വിഷയം കൈകാര്യം ചെയ്യുന്നതിൽ നേതൃത്വം അമിതാവേശം കാണിച്ചു. മറ്റ് പരിവാർ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്ത് വേണമായിരുന്നു വിഷയത്തിൽ ഇടപെടേണ്ടിയിരുന്നതെന്നും യോഗത്തിൽ ഒരു വിഭാഗം വിമർശനമുന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
