ഇസ്രയേലിൽ ഉണ്ടായ ‌കാറപകടത്തിൽ മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം  

AUGUST 20, 2025, 8:50 PM

പാലാ: ഇസ്രയേലിൽ ഉണ്ടായ വാഹനാപകടത്തിൽ  മലയാളി ഹോംനഴ്സിന് ദാരുണാന്ത്യം.  പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ (41) ആണ് ഇസ്രയേലിലെ അഷ്ഗാമിൽ മരിച്ചത്.

2 വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന രൂപ 8 മാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്. 

ഇസ്രയേലിലെ ഒരു വീട്ടിൽനിന്നു രോഗിയുമായി പോയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളാണു കാർ ഓടിച്ചിരുന്നത്.

vachakam
vachakam
vachakam

കാറിലുണ്ടായിരുന്ന രൂപയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. 

  ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് കെട്ടിടനിർമാണത്തൊഴിലാളിയാണ്. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി). 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam