തൃശ്ശൂർ: ഒഡീഷയിൽ മലയാളി വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇവരുടെ ഫോണും പഴ്സുമുൾപ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു.
തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽനിന്ന് ഇന്റേൺഷിപ്പിന് പോയ നാല് വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത്.
വിദ്യാർഥികൾ ഒഡീഷ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദ്യ വർഷ എംടെക് പവർ സിസ്റ്റം വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. ബിയർ ബോട്ടിലും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കുണ്ട്.
ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ഇവർ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാൻ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്.
ഒരാൾക്ക് തലയ്ക്ക് പരിക്കുണ്ട്. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവർന്നു. ഒരാളുടെ മൊബൈൽ ഫോണിൽ നിന്നാണ് നാട്ടിലേക്ക് വിവരങ്ങൾ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
