നിലമ്പൂർ: മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സുബൈദ കൊരമ്പയിലിന് ജയം.
222 വോട്ട് ഭൂരിപക്ഷം നേടിയാണ് ജയം. ഇതോടെ മൂത്തേടം പഞ്ചായത്തിലെ 18 വാർഡുകളിൽ കക്ഷിനില യുഡിഎഫ്-17, എൽഡിഎഫ്-1 എന്നിങ്ങനെയായി.
വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്.
84.21 ശതമാനം പോളിങ്ങാണ് വാർഡിൽ രേഖപ്പെടുത്തിയിരുന്നത്. 950 വോട്ടർമാരിൽ 800 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 437 സ്ത്രീകളും 363 പുരുഷൻമാരുമാണ് വോട്ടുചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
