മലപ്പുറം: വൈറൽ വീഡിയോ കണ്ടവരെല്ലാം ചോദിച്ചു, ഇതാരാ സ്പൈഡർമാനോ? മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായയെ ഓടിച്ചു വിട്ട് സഹോദരൻ.
വീടിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു കുട്ടിക്ക് നേരെ നായ പാഞ്ഞടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കുട്ടിയുടെ സഹോദരൻ വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി കുട്ടിയെ രക്ഷിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
ആറ് വയസുകാരനെ നായ ആക്രമിക്കുന്നത് വീഡിയോയിലുണ്ട്. നായയുടെ ആക്രമണത്തിൽ കുട്ടി നിലത്ത് വീണുപോകുന്നുണ്ട്. ഇതിനിടെയാണ് സഹോദരൻ വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് ചാടുന്നത്.
ഓടിക്കാനുള്ള ശ്രമത്തിനിടെ നായ സഹോദരനെയും കടിക്കുന്നുണ്ട്. സഹോദരൻ നായയെ വടി ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. ഈ നായ പിന്നീട് വഴിയാത്രക്കാരനെ ആക്രമിക്കുകയും ചെയ്തു. നായയെ പിന്നീട് തല്ലിക്കൊന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
