മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ട്രാവലര്‍ ഡ്രൈവറായ പാലക്കാട് സ്വദേശി രാജേഷ്, വാഹനത്തിലുണ്ടായിരുന്ന രമണി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പത്ത് പേരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ദാരുണമായ സംഭവം. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്നവര്‍ പാലക്കാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടേയുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
