മലപ്പുറം: കരുവാരക്കുണ്ടിൽ കണ്ടെത്തിയ 14 വയസ്സുകാരിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത പെൺകുട്ടിയുടെ സുഹൃത്തായ 16 വയസ്സുകാരൻ കുറ്റം സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം ഇന്നലെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. തുടർന്ന് പൊലീസ് ഉൾപ്പെടെ നടത്തിയ തിരച്ചിലിനിടെയാണ് പാണ്ടിക്കാട് മേഖലയിലെ തൊടികപ്പലം റെയിൽവെ പാതയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
എന്നാൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് പൊലീസിനെ എത്തിച്ചത് പ്രതിയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സ്കൂൾ യൂണിഫോമിൽ, കൈകൾ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ, കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തുവെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
