തടമ്പാട്ട്താഴത്ത് വിറ്റ കോഴി ഇറച്ചിയില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. തടമ്പാട്ട് താഴം ഗാന്ധി പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഫാത്തിമ ചിക്കന്‍ സ്റ്റാളിലാണ് സംഭവം ഉണ്ടായത്.
രാവിലെ വേങ്ങേരി സ്വദേശി അനീഷ് വാങ്ങിയ ഒരു കിലോ കോഴി ഇറച്ചിയാണ് പുഴുവരിച്ച നിലയില്‍ കണ്ടത്. മലയാളഭാഷ അറിയാത്ത രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ പുഴുവരിച്ച ഇറച്ചി ഇവരെ കാണിച്ചപ്പോള്‍, തങ്ങളെല്ലാം ഇത് വിറ്റതെന്നാണ് കടയിലെ തൊഴിലാളികള്‍ പറഞ്ഞത്. ഇറച്ചിയില്‍ നിന്ന് ദുര്‍ഗന്ധവും വഹിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ പരാതിയെ തുടർന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാര്‍ സ്ഥലത്തെത്തി കട അടപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്