തിരുവനന്തപുരം: സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയെ കുറിച്ചുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഐ നേതാവ് കെ. പ്രകാശ് ബാബു രംഗത്ത്. ഒരു പ്രത്യേക സാഹചര്യത്തിൽ നടത്തിപ്പോയ പരാമർശമാണെന്നാണ് പ്രകാശ് ബാബു വ്യക്തമാക്കിയത്.
അതേസമയം എം എ ബേബിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഖേദം അറിയിച്ചത്. ബേബിയോട് പിഎം ശ്രീ വിവാദത്തിൽ ഇടപെട്ടതിന് അദ്ദേഹം നന്ദിയും അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ നടത്തിപ്പോയ പരാമർശമാണെന്നും നേരിട്ട് കാണണമെന്നുണ്ടെന്നും പ്രകാശ് ബാബു ബേബിയോട് പറഞ്ഞു.
എന്നാൽ, ചെന്നൈയിലേക്കുള്ള യാത്രയിൽ ആയതിനാൽ പിന്നീട് നേരിൽ കാണാമെന്ന് ബേബി അറിയിച്ചു. പിഎം ശ്രീയിൽ കേരളം ഒപ്പിട്ടതിന് പിന്നാലെ എം.എ. ബേബിയുടെ മൗനം വേദനിപ്പിച്ചെന്നായിരുന്നു പ്രകാശ് ബാബുവിൻ്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
