കണ്ണൂർ ടൗൺ എസ്ഐ പി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. എം വിജിൻ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്.
കണ്ണൂർ എസിപിക്കാണ് അന്വേഷണ ചുമതല. ടൗൺ എസ്‌ഐയ്‌ക്കെതിരായ നിലപാട് പാർട്ടി ശക്തമാക്കുകയും എം വിജിന് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.
നഴ്‌സസ് അസോസിയേഷന്‍ സമരത്തിനിടെയാണ് വാക്കേറ്റം ഉണ്ടായത്. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സമരം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് എസ് ഐ പറഞ്ഞതിലാണ് വാക്കേറ്റമുണ്ടായത്.
പിണറായി വിജയന്റെ പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്ന് എം വിജിന്‍ എംഎല്‍എ എസ് ഐയോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കെജിഎന്‍എ ഭാരവാഹികള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്