കോഴിക്കോട്: എം.എസ്. മാധവിക്കുട്ടി കോഴിക്കോട് ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റു.കളക്ടറേറ്റിലെത്തിയ പുതിയ കളക്ടറെ ചുമതലയൊഴിഞ്ഞ സ്‌നേഹിൽ കുമാർ സിങ് ഉപഹാരം നൽകി സ്വീകരിച്ചു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം എം.എസ്. മാധവിക്കുട്ടി വ്യക്തമാക്കി.
കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ, ദേശീയപാത, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിലുള്ള പദ്ധതികൾ എന്നിവയ്ക്ക് പ്രാമുഖ്യം നൽകുമെന്ന് കളക്ടർ പറഞ്ഞു.കൂടാതെ, വനിതകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികൾക്കും ഭരണകൂടം പ്രത്യേക ഊന്നൽ നൽകുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
കൊല്ലം സ്വദേശിനിയായ മാധവിക്കുട്ടി 2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.പാലക്കാട് ജില്ലാ കളക്ടറായിരിക്കെയാണ് കോഴിക്കോട് കളക്ടറായി സ്ഥലം മാറ്റമാകുന്നത്.ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി, ആരോഗ്യവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരള ഡയറക്ടർ, സൈബർ പാർക്ക് സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് കളക്ടർ, തിരുവനന്തപുരം സബ് കളക്ടർ, കോഴിക്കോട് ജില്ലാ വികസന കമ്മീഷണർ (ഡി.ഡി.സി) എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
