കോൺ​ഗ്രസ്സിൽ അടൂർ പ്രകാശ് ഒറ്റപ്പെടുന്നുവോ? 

OCTOBER 20, 2026, 7:41 PM

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യ വിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോൺ​ഗ്രസ്സിൽ ഒറ്റപ്പെടുന്നുവോ? കഴിഞ്ഞ ദിവസം ആരോ​ഗ്യമന്ത്രി മുരളീധരൻ അടൂർ പ്രകാശിനെതിരെ രം​ഗത്ത് വന്നിരുന്നു. ഇപ്പോഴിതാ  അടൂര്‍ പ്രകാശിനെ തള്ളി എംഎം ഹസ്സന്‍ രം​ഗത്ത് വന്നിരിക്കുകയാണ്. അടൂര്‍ പ്രകാശ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രസ് കോണ്‍ഫറന്‍സിലൂടെയാണ് പറഞ്ഞത്. അഭിപ്രായം പ്രസ് കോണ്‍ഫറന്‍സ് വഴിയല്ല പറയേണ്ടത്. പാർട്ടിക്ക് അകത്താണ്. ഉന്നയിച്ച വിഷയത്തില്‍ ഹൈക്കമാന്റ് പരിഹാരം ഉണ്ടാക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

അദ്ദേഹത്തിനോട് ഒന്നും ആലോചിക്കുന്നില്ലെങ്കില്‍ അത് പറയേണ്ടത് ഹൈക്കമാന്റിനോട് ആണ്. അത് പറഞ്ഞു. അത് അവിടെ നിര്‍ത്തണം. വീണ്ടും വീണ്ടും പറയുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ഗുണകരമല്ലെന്നും ഹസ്സന്‍ വ്യക്തമാക്കി. 

കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എംഎം ഹസൻ പറഞ്ഞു. ആണുങ്ങളുടെ സർക്കാർ ആയിരുന്നെങ്കിൽ ഉടൻതന്നെ നടപടികൾ സ്വീകരിച്ചേനെ എന്ന കെ സുധാകരന്റെ പരാമർശം പൊതുവേദികളിൽ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എംഎം ഹസൻ പറഞ്ഞു. ഈ സർക്കാരിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോയെന്ന് അദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതിനിടെ അടൂർ പ്രകാശിനെ പരസ്യമായി പിന്തുണച്ച് ജെബി മേത്തർ എം.പിയും രം​ഗത്ത് എത്തി. ആരുടെയും  വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരും അതിനെ മാനിക്കണമെന്നും അവർ വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam