'ചെയ്തത് ഒരു സർക്കാരും കാണിക്കാത്ത തൊഴിലാളി വിരുദ്ധ നിലപാട്'; ആശ സമരത്തെ അപമാനിച്ചവർക്ക് വോട്ട് നൽകില്ലെന്ന നിലപാട് ആവർത്തിച്ച് എം. എ. ബിന്ദു

MARCH 24, 2026, 2:04 AM

തിരുവനന്തപുരം: ആശ സമരത്തെ അപമാനിച്ചവർക്ക് വോട്ട് നൽകില്ലെന്ന നിലപാട് ആവർത്തിച്ച് എം. എ. ബിന്ദു. നിയമസഭ തെരഞ്ഞെടുപ്പിലും ഈ നിലപാട് തുടരുമെന്ന് കെഎഎച്ച്ഡബ്ല്യുഎ സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി.

ഇതുവരെ ഒരു സർക്കാരും കാണിക്കാത്ത തൊഴിലാളി വിരുദ്ധ നിലപാടാണ് നിലവിലെ സർക്കാർ സ്വീകരിച്ചതെന്നും ബിന്ദു ആരോപിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും സർക്കാർ പ്രതിനിധിക്ക് വോട്ട് നൽകാതിരിക്കാൻ സംഘടന തീരുമാനിച്ചതായും അവർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ നിലപാട് സ്വീകരിച്ചിരുന്നുവെന്നും, നിയമസഭ തെരഞ്ഞെടുപ്പിലും അതേ സമീപനം തുടരുകയാണെന്നും ബിന്ദു കൂട്ടിച്ചേർത്തു. സർക്കാരിന്റെ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ മാത്രം ആവശ്യപ്പെട്ടതാണെന്നും, ഈ സർക്കാരിന് വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ അവകാശമില്ലെന്നും അവർ വിമർശിച്ചു.

vachakam
vachakam
vachakam

ഓണറേറിയം വർധിപ്പിക്കുക, കുടിശ്ശികയായ തുകയും ഇൻസെന്റീവും വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യങ്ങളും പെൻഷനും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻയുടെ നേതൃത്വത്തിൽ ഫെബ്രുവരി 10 മുതൽ ആശാ പ്രവർത്തകർ സമരം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam