വരുന്നത് വിവാഹ സീസൺ! കേറ്ററിങ് സ്ഥാപനങ്ങൾ ഓർഡറുകൾ സ്വീകരിക്കുന്നതു നിർത്തിയെന്ന് റിപ്പോർട്ട്  

MARCH 13, 2026, 12:23 AM

 തിരുവനന്തപുരം: എൽപിജി വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ തട്ടുകടകളും ഹോട്ടലുകളും  കൂടുതലായി അടച്ചുതുടങ്ങി. ​ഗ്യാസിന്റെ ലഭ്യതക്കുറവ് കേറ്ററിങ് സ്ഥാപനങ്ങളെയും പിടിച്ചുലയ്ക്കുകയാണ്.

റമദാനും വലിയ നോമ്പും കഴിഞ്ഞെത്തുന്നത് വലീയ വിവാഹ സീസണിലേക്കാണ്. ഇനിയുള്ള ദിനങ്ങൾ എങ്ങനെയെന്ന് അറിയാത്തതിനാൽ  കേറ്ററിങ് സ്ഥാപനങ്ങൾ വിവാഹങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ ഓർഡറുകൾ സ്വീകരിക്കുന്നതു നിർത്തി.

വിറകടുപ്പിനുള്ള സാഹചര്യവും അതിനുള്ള ക്രമീകരണങ്ങളും സ്വീകരിച്ചിട്ടാവും ഇനി കേറ്ററിം​ഗ് സ്ഥാപനങ്ങൾ ഓർഡറുകൾ സ്വീകരിക്കുക. 

vachakam
vachakam
vachakam

 തിരുവനന്തപുരം ശ്രീകാര്യത്ത് 4 തട്ടുകടകൾ പൂട്ടി. വലിയ ഹോട്ടലുകളിൽ ആവശ്യപ്പെടുന്ന ഭക്ഷണം തയാറാക്കി കൊടുക്കാൻ കഴിയുന്നില്ല. കഴക്കൂട്ടത്ത് ചില ഹോട്ടലുകളിൽ ഉച്ചയൂണ് നിർത്തി.

ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പാചകവാതകം മാത്രമേ മിക്കയിടത്തും ഉള്ളൂ. വരും ദിവസങ്ങളിൽ ടെക്നോപാർക്ക് ജീവനക്കാരെ ഉൾപ്പെടെ ബാധിക്കും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam