കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണ കമ്പനികള്‍. ഇന്ന് പ്രാബല്യത്തിലായവിധം 50-51.5 രൂപയാണ് കേരളത്തില്‍ കുറച്ചത്. ഇതോടെ കൊച്ചിയില്‍ വില 1,587 രൂപയായി. കോഴിക്കോട്ട് 1,619 രൂപ. തിരുവനന്തപുരത്ത് 1,608 രൂപ. വാണിജ്യ സിലിണ്ടറിന് തുടര്‍ച്ചയായി വില കുറയ്ക്കുന്ന കമ്പനികള്‍ പക്ഷേ, ഇത്തവണയും വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വില (14.2 കിലോഗ്രാം) കുറയ്ക്കാന്‍ തയാറായില്ല.
വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 34.5 എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയായി കുറഞ്ഞത് ആകെ 226.5 രൂപ. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്.
വിട്ടാവശ്യത്തിനുള്ള സിലിണ്ടറിന് വില ഒന്നര വര്‍ഷത്തോളമായി മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയില്‍ വില 860 രൂപ. കോഴിക്കോട്ട് 861.5 രൂപ, തിരുവനന്തപുരത്ത് 862 രൂപ. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില കുറച്ചത് 2024 മാര്‍ച്ച് എട്ടിനായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്