കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും എന്നും മുൻവിധിയോടെ സമീപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേ സമയം തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മേൽനോട്ടം നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണ പ്രവർത്തിക്ക് വേഗത ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ചാണ് പഞ്ചായത്തിന്റെ പ്രതികരണം. ജനപ്രതിനിധികളുടെ മേൽനോട്ടം ഉണ്ടായിരുന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയ മന്ത്രി പാലം നിർമ്മാണം വൈകാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
